കുവൈറ്റ് സിറ്റി : ഭാരതത്തിന്റെ 68- മത് റിപ്പബ്ലിക്ക് ദിനാഘോഷം കുവൈറ്റില്‍ ഭാരതീയ പ്രവാസി പരിഷത് ആഘോഷിച്ചു. അബ്ബാസിയ ജമയ്യ ഹാളില്‍ തിങ്ങി നിറഞ്ഞ ജന സദസ്സിന് മുന്പില് വിശിഷ്ടാധിയായി എത്തിയ ‘മേജര്‍ പ്രവീണ്‍ രാജ്’ ഭദ്ര ദിപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘വിശ്വ ഗുരു ഭാരതം’ എന്ന വിഷയത്തെ മുന്‍ നിര്‍ത്തി ഡോക്ടര്‍ ആസാദ് സാഹേബ് മുഖ്യ പ്രഭാഷണം നടത്തി. ബിപിപി പ്രസിഡന്റ് രാജശേഖരന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ഗാനങ്ങളും സംഗീതവും നൃത്ത നൃത്യങ്ങളും കൊണ്ട് വര്‍ണ വിസ്മയം തീര്‍ത്ത കലാ പരിപാടികള്‍ ഭാരതത്തിന്റെ ഐക്യവും സംസ്കാരവും ദൃശ്യമാക്കും വിധം ശ്രദ്ധേയമായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ രാജ് ഭണ്ഡാരി സ്വാഗത പ്രസംഗവും അല്ദേശ് പട്ടേല്‍ കൃതജ്ഞതയും രേഖെപ്പടുത്തി
ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘തുളുക്കൂട്ടം, . കന്നഡ കൂട്ടം, ബില്ലവസംഘം, മൗര്യ പരിഷദ് ബീഹാര്‍, ഉപകാര് സമര്പ്പണ് ഗുജറാത്ത്, മഹാരാഷ്ട്ര മണ്ഡലി, ബണ്സ് കുവൈറ്റ്, കെസിഡബ്ല്യൂ തുടങ്ങിയ സംഘടനകള്‍ റിപ്പബ്ലിക് ദിനാഘോഷം വിജയിപ്പിക്കുന്നതില്‍ പങ്കെടുത്തു പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: