നിലമ്പൂര്‍: വഴിക്കടവ് എസ്ഐ ഹരികൃഷ്ണനെ ആക്രമിച്ച സംഭവത്തില്‍ ജനവികാരം സിപിഎമ്മിനെതിരാകുന്നു. അതിനിടെ പാര്‍ട്ടിയിലും പൊട്ടിത്തെറി ആരംഭിച്ചു കഴിഞ്ഞു. എടക്കര ഏരിയാ കമ്മറ്റിയും വഴിക്കടവ് ലോക്കല്‍ കമ്മറ്റിയിലുമാണ് പ്രശ്നങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. പോലീസിനെതിരെ നടത്തിയ ആക്രമണം പാര്‍ട്ടിക്ക് അപമാനമായെന്ന് ഒരു വിഭാഗം വാദിക്കുന്നു. പക്ഷേ അക്രമത്തെ അനുകൂലിക്കുന്നവരാണ് ഭൂരിപക്ഷവും.
ജനകീയനായ എസ്ഐയെ സഖാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത് അണികള്‍ക്കും അനുഭാവികള്‍ക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല. പോഷകസംഘടനകളുള്ളവരും അസംതൃപ്തരാണ്.
മണിമൂളി, വഴിക്കടവ് പ്രദേശങ്ങളിലെ വ്യാജമദ്യ നിര്‍മ്മാണം, കഞ്ചാവ് മാഫിയ എന്നിവക്കെതിരെ ധീരമായ നടപടികളെടുത്ത എസ്ഐ ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു. ഈ സാമൂഹ്യവിരുദ്ധരെ സംരക്ഷിച്ചിരുന്നത് സിപിഎം പ്രാദേശിക നേതാക്കളായിരുന്നു. ഭരണം കിട്ടിയിട്ടും പോലീസ് സ്റ്റേഷനില്‍ യാതൊരു സ്വാധീനവും കിട്ടാത്തത് നേതാക്കളെ അസ്വസ്ഥരാക്കി. ഇതിനെ തുടര്‍ന്നാണ് കഥയും തിരക്കഥയും തയ്യാറാക്കി സഹോദരങ്ങള്‍ കൂടിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊണ്ട് എസ്ഐയെ തല്ലിച്ചത്. ജനങ്ങള്‍ പോലീസിനൊപ്പം ചേര്‍ന്നതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. എങ്ങനെയെങ്കിലും കേസ് ഒതുക്കി തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം. എസ്ഐ ആത്മരക്ഷാര്‍ത്ഥം ആകാശത്തേക്ക് വെടിവെച്ചതിനെതിരെ കള്ളക്കഥകള്‍ മെനയുകയാണ് നേതാക്കളില്‍ ചിലര്‍. അന്വേഷണം ശക്തമായാല്‍ ഏരിയ ലോക്കല്‍ നേതാക്കന്മാരടക്കം ജയിലിലാകും. പോലീസ് നടപടി ഭയന്ന് പലരും ഒളിവിലാണ്. ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ട് കേസ് എങ്ങനെയെങ്കിലും ഒതുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: