തിരൂര്‍: ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പടിഞ്ഞാറേക്കരയില്‍ സിപിഎമ്മിന്റെ നരനായാട്ട്. നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ പോലും പോകാനാകുന്നില്ല. പുറത്തൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കോമരത്ത് ഷജീഷ്(32)നെ ഇന്നലെ തടഞ്ഞുനിര്‍ത്തി സിപിഎമ്മുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പടിഞ്ഞാറേക്കരയില്‍ നിന്ന് തിരൂരിലേക്ക് വരുമ്പോഴായിരുന്നു സംഭവം. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഷജീഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ലോക്കല്‍ സെക്രട്ടറി കെ.വി.മുണ്ട് ഹനീഫയുടെ വീട്ടില്‍ നടന്ന രഹസ്യയോഗത്തിലാണ് ഷജീഷിനെതിരെ നടന്ന അക്രമണം ആസൂത്രണം ചെയ്തത്. അക്രമണങ്ങള്‍ നടക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് നേതാക്കളുടെ സാന്നിധ്യം ഇതിനുദാഹരണമാണ്.
ഈ ആഴ്ചയിലെ നാലാമത്തെ അക്രമണമാണ് പടിഞ്ഞാറേക്കരയില്‍ നടക്കുന്നത്. അക്രമിക്കപ്പെടുന്നവരുടെ ഫോണുകള്‍ സ്ഥിരമായി സിപിഎമ്മുകാര്‍ തട്ടിയെടുക്കുന്നത് പതിവാണ്. ഡിവൈഎഫ്ഐ ഏരിയ ചുമതലയുള്ള ജാഫറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും മുഴുവന്‍ പ്രതികളെയും തനിക്കറിയാമെന്നും ഷജീഷ് പോലീസിനോട് പറഞ്ഞു. ചക്കിട്ടപറമ്പില്‍ ഷിഹാബുദ്ദീന്, പള്ളിത്താഴത്ത് സലീം തുടങ്ങിയവരും അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിച്ച് തീരദേശ മേഖലയില്‍ വര്‍ഗ്ഗീയ കലാപത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. കടലിനോടു ചേര്‍ന്നുള്ള തുരുത്താണ് പടിഞ്ഞാറേക്കര ഗ്രാമം. ഇവിടെ മാറാട് മോഡല്‍ കലാപമാണ് സിപിഎം ലക്ഷ്യമിടുന്നത്. പിഞ്ചുകുഞ്ഞിനെ കാലില്‍തൂക്കി റോഡിലെറിഞ്ഞത് വിവാദമായിരുന്നു. കുട്ടിയെ നിലത്തെറിയുന്നതിനു മുമ്പ് രണ്ടു പെണ്‍കുട്ടികളും ആക്രമിക്കപ്പെട്ടിരുന്നു. അതിന്റെ തലേ ദിവസം ഗിരി, ദിനേശന് എന്നീ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു.
കള്ളനോട്ടു കടത്തുകാരുടെയും, കുഴല്‍പ്പണക്കാരുടെയും വിഹാര രംഗമായ തിരൂര്‍ മേഖലയില്‍ നിന്നും ആറ് കിലോമീറ്റര്‍ നീളത്തില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയുടെ ഉള്ളിലുള്ള ഈ ചെറുഗ്രാമത്തില്‍ ദിവസവും പ്രശ്നങ്ങളാണ്. പടിഞ്ഞാറേക്കരയിലെ ഹിന്ദുക്കളില്‍ കൂടുതലും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ 90 ശതമാനവും ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ഇവരെ പോലീസിലെ ഒരു വിഭാഗവും, ഇസ്ലാമിക് തീവ്രവാദികളും നിരന്തരം വേട്ടയാടുകയാണ്. ഇതിന് എല്ലാ പിന്തുണയും നല്കി സഹായിക്കുന്നത് സിപിഎമ്മാണ്.
പ്രതികരണശേഷിയുള്ള യുവാക്കളെയെല്ലാം അടിച്ചമര്‍ത്തുന്ന സിപിഎം ആര്‍എസ്എസ് പ്രവര്ത്തകന് ബാബുവിനെ സമീപകാലത്താണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാരകമായി പരിക്കേറ്റ ബാബു ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: