കോട്ടയം: തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘാടനകള്‍ സംയുക്തമായി നടത്തുന്ന നിരാഹാര സമരത്തില്‍ യതൊരു ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പിനും തയ്യാറാകത്ത ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥി സമരത്തെ മാനിക്കണമെന്നും പ്രിന്‍സിപ്പാള്‍ പദവിയില്‍ ഒഴിയണമെന്നും ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കോട്ടയത്ത് പൂജ നടത്തി. ലക്ഷ്മി നായര്‍ക്ക് നല്ല ബുദ്ധി തോന്നി രാജിവെയക്കാന്‍ എ ബിവിപി പ്രവര്‍ത്തകര്‍ തിരുനക്കര ഗന്ധി സ്‌ക്വയറിനു മുന്നില്‍ തേങ്ങ ഉടക്കല്‍, പാലാഭിഷേകം, ജലധാര, പുഷ്പ്പാര്‍ച്ച എന്നിവ നടത്തി.
ഉപധി സമിതി റിപ്പോര്‍ട്ടു വന്നിട്ടും ശക്തമായ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും വസതിയ്‌ക്ക് മുന്നില്‍ 48 മണിക്കുര്‍ നിരാഹാരം ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദിത്വ പരമായാണ് പൊരുമാറുന്നത്. സമരം തുടങ്ങിയത് താന്‍ അറിഞ്ഞിരുന്നില്ലെന്നും സംസ്ഥാന കലോത്സവത്തിന്റെ തിരക്കിലായിരുന്നു എന്നും വിദ്യാര്‍ത്ഥി സംഘടനാകളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. മാനേജ്‌മെന്റിനേടുള്ള മൃതു സമീപനം ചര്‍ച്ചയില്‍ വ്യക്തമാക്കിയതിനാല്‍ എബിവിപി ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു. സംയുക്ത വിദ്യാര്‍ത്ഥി സമരത്തിന്റെ ആവശ്യം സര്‍ക്കാര്‍ നടപ്പക്കാണമെന്ന് എബിവിപി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ ജില്ലയില്‍ നടത്തുമെന്ന് എ ബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി. അറിയിച്ചു.
















