പന്തളം: മുട്ടാര്‍ ജംഗ്ഷന്, മെഡിക്കല്‍ മിഷന് ജംഗ്ഷന് എന്നിവിടങ്ങളിലുള്‍പ്പെടെ ആര്‍എസ്എസ് പരിവാര്‍ സംഘടനകള്‍ സ്ഥാപിച്ചിരുന്ന കൊടികളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലീസ് കേസെടുത്തു.
കൊടികളും കൊടിമരങ്ങളും നശിപ്പിച്ചതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും, എത്രയും പെട്ടന്ന് കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നും ബിജെപി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്. ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാര്‍ എന്നിവര്‍ പറഞ്ഞു. പന്തളത്തു നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനായി നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും ബിജെപി നഗരസഭാ സമിതി പ്രസിഡന്റ് സുഭാഷ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: