പന്തളം: പന്തളത്ത് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാല കുന്നിക്കുഴിമുക്കിലേക്കു മാറ്റിയതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അവഗണിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു.
പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുമ്പിലുണ്ടായിരുന്ന മദ്യവില്പനശാല കുന്നിക്കുഴിമുക്കില് ജനവാസകേന്ദ്രത്തിലേക്ക് മദ്യശാല മാറ്റുന്നതിനെതിരെ പത്തു ദിവസം മുമ്പാണ് പൗരസമിതി സമരം ആരംഭിച്ചത്. സമരം തുടങ്ങിയപ്പോള്‍ത്തന്നെ എംഎല്‍എ പ്രശ്നത്തിലിടപെടുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി. ബിജെപിയും പങ്കാളികളായതോടെ സമരം ശക്തമാകുകയായിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധം വകവയ്ക്കാതെ മദ്യവില്പനശാല കുന്നിക്കുഴിമുക്കില് പ്രവര്‍ത്തനം ആരംഭിച്ചു.
ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാള്‍ക്കാരാണ് ദിവസവും മദ്യശാലയ്ക്കു മുമ്പില്‍ പ്രതിഷേധ സമരം ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സമരവേദിയിലെത്തി സമരക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പന്തളം നഗരസഭയിലെ ബിജെപി, കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ എല്ലാവരും സമരക്കാരോടൊപ്പം ചേര്‍ന്നെങ്കിലും, സിപിഎം, സിപിഐ കൗണ്‍സിലര്‍മാര്‍ മദ്യശാലാ മാറ്റത്തിനെ അനുകൂലിക്കുകയായിരുന്നു.
ആന്റോ ആന്‍ണി എംപി, കെപിസിസി നിര്‍വ്വാഹക സമിതിയംഗങ്ങളായ എന്‍.ജി. സുരേന്ദ്രന്, അഡ്വ. കെ. പ്രതാപന് തുടങ്ങിയനേതാക്കളും സമരത്തിനെ പിന്തുണച്ച് സമരവേദിയിലെത്തി. എംഎല്‍എ എതിര്‍ത്താലും മദ്യശാലയ്ക്കെതിരേയുള്ള സമരം ശക്തമായി തുടരാനാണ് പ്രദേശവാസികളും ബിജെപിയും കോണ്‍ഗ്രസ്സും തീരുമാനിച്ചിരിക്കുന്നത്. സമരത്തിനു പിന്തുണയുമായി അറത്തില്‍മുക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ഗീവര്‍ഗ്ഗീസ് ജോണ്‍ ഇന്നലെ സമരപ്പന്തലിലെത്തി സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: