പത്തനംതിട്ട: കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാര്‍ക്സിസ്റ്റ് ഭീകരതയുടെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ കണ്ണൂര്‍ പീഡിത നിധി ശേഖരണത്തിന് തുടക്കമായി. പത്തനംതിട്ട സംഘജില്ലാതല ഉദ്ഘാടനം ഓമല്ലൂരില്‍ നടന്നു.
ഓമല്ലൂര്‍ മേലേമുണ്ടപ്പള്ളി വീട്ടില്‍ രാധാമണിയമ്മയില് നിന്നും ആര്‍എസ്എസ് പ്രാന്തസമ്പര്‍ക്ക പ്രമുഖ് കെ.ബി.ശ്രീകുമാര്‍ സഹായനിധി ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്, ജില്ലാ കാര്യവാഹ് എന്‍.വേണു, ഓമല്ലൂര്‍ ശാഖാ മുഖ്യശിക്ഷക് അരുണ്‍ , സിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: