നീലേശ്വരം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍ ഒരു കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിക്കൊണ്ട് പി.കരുണാകരന്. എം.പി. നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ്കുമാര്‍ മുഖ്യപ്രഭാഷണവും നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.എ.ജമാല്‍ അഹമ്മദ് പോളിയോ ദിന സന്ദേശവും നല്കി. നീലേശ്വരം നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്, കൗണ്‍സിലര്‍മാരായ മനോഹരന്.പി., സുരേന്ദ്രന്, സംസ്ഥാന നിരീക്ഷകരായ എസ്.സുനില്‍കുമാര്‍, കെ.വിജയന്, ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് പ്രതിനിധി ഡോ.വി.സുരേശന്, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന് നീലേശ്വരം റോട്ടറി പ്രസിഡണ്ട് ഷാജിദ് പി.ഇ., ഡബ്ല്യു.എച്ച്.ഒ. നിരീക്ഷകരായ ഡോ.സ്വാതി, ഡോ.നിവ്യ, നീലേശ്വരം പ്രസ് ഫോറം വൈസ് പ്രസിനണ്ട് സുധാകരന് മുണ്ടായില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ജില്ലാ ആര്.സി.എച്ച്.ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ 1,21,687 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുക എന്നതാണ് ലക്ഷ്യം. ഇതില്‍ 614 ഇതര സംസ്ഥാന കുട്ടികളും ഉള്‍പ്പെടുന്നു. 30, 31 തീയതികളില്‍ ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുവാന്‍ സന്നദ്ധ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും ഗൃഹസന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: