കാസര്‍കോട്: സക്ഷമയുടെ പ്രഥമ ജില്ലാ സമ്മേളനം കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂളില്‍ മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ ഭിന്നത അനുഭവിക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ ജില്ലാ സമ്മേളനം മുന്നോട്ട് വെച്ച പ്രമേയങ്ങളില്‍ പ്രധാനമായി വികലാംഗരെ ദിവ്യാംഗര്‍ എന്നു വിളിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകളെ സക്ഷമ അംഗീകരിച്ചു. യാത്രക്കാരായ ദിവ്യാംഗര്‍ക്ക് ട്രെയിനുകളില്‍ അനുവദിച്ച കമ്പാര്‍ട്ടുമെന്റുകള്‍ ഏറ്റവും പുറകിലും മുന്നിലുമായിട്ടാണുള്ളത്. ഇതുമൂലം ദിവ്യാംഗരായ യാത്രക്കാര്‍ക്ക് കയറാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ദിവ്യാംഗരുടെ പ്രത്യേക കമ്പാര്‍ട്ട്മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തായി ക്രമീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ചടങ്ങില്‍ സക്ഷമ ജില്ലാ പ്രസിഡന്റ് മധൂര്‍ ദീന്‍ദയാല്‍ ബഡ്സ് സ്കൂളിലേക്കുള്ള 2 വീല്‍ ചെയറുകള്‍ കൈമാറി. ശില്പി മധുക കോയോമ്പ്രം, പിയാനോ ആര്‍ടിസ്റ്റ് സായിഹരി മാവുങ്കാല്‍, സ്കൂള്‍ കലോത്സവ വിജയി വിഷ്ണുപ്രിയ മാളംകൈ എന്നിവരെ ആദരിച്ചു.
സ്വാഗതസംഘം ചെയര്മാന് മഹാബലറൈ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ശ്രീകാന്ത്, മധൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് എസ്.വി.അവിന്, പഞ്ചായത്തംഗങ്ങളായ യശോദ, ശ്രീധര കുഡ്ലു, കെ.വെങ്കിട്രമണ അഡിഗ, ഗോപാലകൃഷ്ണ ഹൈസ്കൂള്‍ മാനേജര്‍ കെ.ജി.ശ്യാനുഭോഗ്, കര്‍ണ്ണാടക സംഘടനാ കാര്യദര്‍ശി ജയറാമ ബൊള്ളാജെ, സംസ്ഥാന സെക്രട്ടറി സുധാകരന്, പി.വി.പ്രദീപ് കുമാര്‍, എസ്.കുമാര്‍, വേണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: