കൊടകര: കുറുമാലി പുഴയിലെ ചക്കാലക്കടവില് താല്‍ക്കാലിക തടയണ നിര്‍മ്മാണത്തിന്റെ പണികള്‍ക്കിടയില്‍ വാസുപുരംചക്കാലക്കടവ് ലിഫ്റ്റ് ഇറിഗേഷന്റെ കിണറിലേക്കുള്ള ജലനിര്‍ഗ്ഗമന പൈപ്പ് അടഞ്ഞു പോയതിനാല്‍ പമ്പിങ് മുടങ്ങിയതായി ആരോപണം. പുഴയില്‍ നിന്നും പൈപ്പ് വഴി തൊട്ടടുത്തുള്ള കിണറിലേക്ക് വെള്ളമെത്തിച്ചാണ് ഈ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. തടയണ നിര്‍മ്മിക്കാനായി മണ്‍ചാക്കുകള്‍ നിരത്തിയപ്പോള്‍ ഈ പൈപ്പിന്റെ പുഴയിലേക്കുള്ള ഭാഗം മണ്ണിനടിയില്‍ പെട്ട് അടഞ്ഞു പോയതാണ് പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ കിണറില്‍ ആവശ്യമായ വെള്ളം ലഭിക്കാത്തതിനാല്‍ പമ്പിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ 20,21 വാര്‍ഡുകളിലെ കാര്‍ഷിക വിളകള്‍ക്ക് ജലസേചനത്തിനായി പ്രദേശത്തെ കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഇരുപത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലിഫ്റ്റ് ഇറിഗേഷനാണിത്.വെള്ളം ലഭിക്കാതെ വന്നതിനാല്‍ പമ്പിങ് മുടങ്ങി ജാതി,വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ ഉണക്ക് ഭീഷണി നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: