കാഞ്ഞങ്ങാട്: പണവും ചെക്കുബുക്കും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നല്കി കൊളവയലിലെ പുതിയപുരയിലെ കുട്ട്യന്റെ മകന് വിനോദ് മാതൃകയായി.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ തിരിച്ചു പോകുമ്പോഴാണ് കാഞ്ഞങ്ങാട് ടൗണില്‍ റോഡില്‍ വീണ് കിടക്കുന്ന ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. വണ്ടി നിര്‍ത്തി ബാഗ് എടുത്ത് ഉടമസ്ഥനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയ കാരണം നേരെ വീട്ടിലെത്തി തുറന്ന് നോക്കി പരിശോധിച്ചപ്പോഴാണ് 22500 രൂപയും ചെക്കുബുക്കും വിലപ്പെട്ട രേഖകളും ഉണ്ടെന്ന് മനസ്സിലായത്. കൊളവയല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ആദ്ധ്യാത്മിക സമിതിയുടെ സജീവ പ്രവര്‍ത്തകനായ വിനോദ് പിറ്റേന്ന് രാവിലെ തന്നെ പണമടങ്ങിയ ബാഗ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഉടമസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മറ്റും സാന്നിധ്യത്തില്‍ വിനോദ് പണവും രേഖകളും ഉടമസ്ഥന് തിരിച്ച് നല്കി. ബേക്കല്‍ സ്വദേശിയായ പവിത്രന് എന്നയാളുടെതാണ് നഷ്ടപ്പെട്ട ബാഗും രേഖകളും. തിരിച്ച് കിട്ടില്ലെന്ന് കരുതിയ രേഖകളും പണവുമടങ്ങിയ ബാഗ് കിട്ടിയ സന്തോഷത്തില്‍ അദ്ദേഹവും, ഇത് മറ്റുള്ളവരും മാതൃകയാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്മാരും വിനോദിന് അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: