കാസര്‍കോട്: കോളിയടുക്കം ഗവ. യുപി സ്കൂള്‍ വികസനത്തിനായി ഹെഡ്മാസ്റ്റര് എ.പവിത്രന് മാസ്റ്റര്‍ 50,000 രൂപ വാഗ്ദാനം ചെയ്തു. സ്കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് ഹെഡ്മാസ്റ്റര് സ്കൂള്‍ വികസനത്തിനായി 50,000 രൂപ വാഗ്ദാനം ചെയ്തത്. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി കോളിയടുക്കം ഗവ. യുപി സ്കൂളിന്റെ എല്ലാ ക്ലാസ്മുറികളും ഹൈടെക് ആക്കി പഠനനിലവാരം ഉയര്‍ത്താനുളള നടപടികള്‍ കൈക്കൊളളാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതിനായി നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹായം തേടും. കോളിയടുക്കം ഗവ. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്ന് യോഗം ആവശൃപ്പെട്ടു. സ്കൂളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം എംവി ബാലന് ഉദ്ഘാടനം ചെയ്തു. സതീശന് പൊയ്യക്കോട് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍ – വിനീത് അണിഞ്ഞ (പ്രസിഡണ്ട്), സതീശന് പൊയ്യക്കോട് (വൈസ് പ്രസിഡണ്ട്), ഗിരീഷ് ഹരിതം (സെക്രട്ടറി), എ സുകുമാരന്‍ (ജോയിന്റ് സെക്രട്ടറി), മുജീബ് റഹ്മാന് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: