കാസര്‍കോട്: രാഖി കെട്ടിയതിന്റെ പേരില്‍ കുടുംബത്തെ അക്രമിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി കാസര്‍കോട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചെങ്കള പഞ്ചായത്തിലെ പാടിയില്‍ നടന്ന കളിയാട്ട മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ രാഖി കെട്ടിയതിന്റെ പേരില്‍ അവരെ ഡിവൈഎഫ്ഐ, സിപിഎം ഗുണ്ടകള്‍ അക്രമിക്കുകയും, സംഭവ സ്ഥലത്തു നിന്ന് ഭയന്നോടിയവരെ ഒന്നര കിലോമീറ്ററോളം ദൂരെയുള്ള വിദ്യാര്‍ത്ഥിയുടെ വീടിനടുത്ത് വരെ മാരകായുധങ്ങളുമായി പിന്തുടര്ന്ന് മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ബഹളം കേട്ട് വീട്ടില്‍ നിന്ന് ഓടിയെത്തിയ സഹോദരങ്ങളെ ഗുണ്ടാസംഘം മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അനിയനെ അക്രമികളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ സഹോദരങ്ങള്‍ക്കെതിരെ സംഘട്ടനത്തിനിടയില്‍ സാരമായി പരിക്കേറ്റ അക്രമികള്‍ നല്കിയ പരാതിയില്‍ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഒരു കുടുംബത്തിലെ സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവത്തില്‍ ബിജെപ കാസര്‍കോട് മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂലുപ്പണിയെടുത്ത് ജീവിക്കുന്ന ഈ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി അക്രമിച്ചും, സിപിഎമ്മിന്റെ ഭരണസ്വാധീനമുപയോഗിച്ച് കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങളാക്കി മാറ്റാന്‍ സിപിഎം നടത്തുന്ന ശ്രമം അവസാനിപ്പിക്കണം. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഈ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം കമ്മറ്റി യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അദ്ധയക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ശിവകൃഷ്ണ ഭട്ട്, രാമപ്പ മഞ്ചേശ്വരം, രത്നാവതി, എസ.കുമാര്‍, പി.ആര്.സുനില്‍, സദാനന്ദറൈ തുടങ്ങിയവര്‍ സംസാരിച്ചു. ഹരീഷ് നാരംമ്പാടി സ്വാഗതവും, സുകുമാരന്‍ കുതിരപ്പാടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: