പന്തളം: പന്തളത്ത് കുന്നിക്കുഴിമുക്കിലേക്കു മാറ്റിയ ബിവറേജസ് മദ്യവില്പനശാലയ്ക്കു മുമ്പില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വന്‍ പോലീസ് കാവലും കൊടും ചൂടും അവഗണിച്ചു കൊണ്ടാണ് 2 വാര്‍ഡുകളില്‍ നിന്നായി നൂറില്‍പ്പരം വനിതകള്‍ ഉപരോധസമരം നടത്തിയത്.
ആന്റോ ആന്റണി എംപി, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട എന്നിവര്‍ സമരവേദിയിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സിപിഎം, സിപിഐ കൗണ്‍സിലര്‍മാരും നേതാക്കളുമൊഴികെ സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കുചേര്‍ന്നു.
ബിജെപി നേതാക്കളായ സുഭാഷ്കുമാര്‍, അരുണ്‍കുമാര്‍ മനോജ് കുമാര്‍, ദേവദാസ്, എം.സി. സദാശിവന് കെപിസിസി നിര്‍വ്വാഹക സമിതിയംഗങ്ങളായ എന്‍.ജി. സുരേന്ദ്രന്, അഡ്വ. കെ. പ്രതാപന് എന്നിവരും സമരവേദിയിലെത്തി പിന്തുണ അറിയിച്ചു.
ഇവിടേക്കു മദ്യം വാങ്ങാനെത്തിയവരെ തടഞ്ഞുവെന്നാരോപിച്ച് സ്ത്രീകളുള്‍പ്പെടെ നൂറിലേറെപ്പേര്ക്കെതിരെ പന്തളം പോലീസ് കേസെടുത്തു.
മദ്യവില്പന ശാല അടച്ചു പൂട്ടാനുള്ള നടപടി സ്വീകരിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ 7 കൗണ്‍സിലര്‍മാരും നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നഗരസഭാ കാര്യാലയത്തിനു മുമ്പില്‍ ഉപവാസ സമരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: