തിരുവല്ല: സാങ്കേതിക വിദ്യയുടെ സാമൂഹ്യ പ്രയോഗം ലക്ഷ്യമിട്ട് തിരുവല്ലയില്‍ ആരംഭിച്ച 29 മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.ശാസ്ത്രം വളരുന്നതോടൊപ്പം മനോഭാവവും മാറണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവല്ല മാര്‍ തോമ കോളേജ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ ഡോ. എ.പി .ജെ. അബ്ദുള്‍ കലാം ഹാളില്‍ നടന്ന ഉദ്്ഘാടന ചടങ്ങില്‍ ശാസ്ത്രജ്ഞന് ഭാരത് രത്നം പ്രൊഫ. സി.എന്‍. ആര്. റാവുവിനെ ആദരിച്ചു.ജലവിഭവ വകുപ്പ് മന്ത്രി മ്രാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി,മാര്‍ത്തോമ കോളേജ് മാനേജര്‍ റവ.ഡോ.ജോസഫ് മാര്‍ തോമാ മെത്രാപൊലീത്ത ,കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്റ്റര്‍ ഡോ. ബ്രാഡ്സണ്‍ കോറി ഐ.എഫ്.എസ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സീനിയര്‍ ശാസ്ത്രജ്ഞന് പ്രൊഫ. കെ.പി.ഗോപിനാഥന്, മാര്‍ തോമാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ മുഖ്യ പ്രതിപാദ്യ വിഷയമായ ”ജനിതക ഘടനാ ശാസ്ത്രവും ആരോഗ്യവും’ എന്ന വിഷയത്തില്‍ പാര്‍ത്ഥ പി. മജുംദാര്‍, ഡോ. കെ. തങ്കരാജ്, ഡോ. സാം സന്തോഷ്, പ്രൊഫ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: