മല്ലപ്പള്ളി: കോട്ടാങ്ങല്‍ പടയണികളത്തില്‍ ഇനിയുള്ള രണ്ട് നാള് ഗണപതികോലം കെട്ടിയാടും.ഇന്ന് കുളത്തൂര്‍ കരയുടെ യും നാളെ കോട്ടാങ്ങല്‍ കരയുടേയും ഗണപതികോലങ്ങള് കളത്തിലെത്തും.
അഞ്ച് കോലങ്ങളുടെ സമ്മിശ്രമാണ് ഗണപതികോലം. തിരുവാതിര,കുടംപൂജകളി,ആണ്ടിയാട്ടം.ആലിപപ്പരം ,ദണ്ഡിപ്പ് ,വാളേറ്,കുന്തംതിരി,കോഴിവാള്,പടയണി,കളമെഴുതി പാട്ട്,തൂക്കം,തീര്‍ത്ഥാടനയാത്ര എന്നിവയാണ് ഗണപതി കോലത്തിന്റെ ചിട്ടവട്ടങ്ങള്‍ .
29ന് കുളത്തൂരിന്റെ കലാവേദിയില്‍ രാത്രി 8.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി. പടയണിക്കളത്തില്‍ 11ന് ഗണപതിക്കോലം കുളത്തൂര്‍ കരക്കാര്.30ന് വൈകീട്ട് ഒന്‍പതിന് നിരണം രാജന്റെ കഥാപ്രസംഗം. പടയണിക്കളത്തില്‍ രാത്രി 11ന് ഗണപതിക്കോലം കോട്ടാങ്ങല്‍ കരക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: