ആലപ്പുഴ: എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന്റെ സൗജന്യ സിവില്‍ സര്‍വീസ് ഫൗണ്ടേഷന് ക്ലാസിന്റെ രണ്ടാമതു ബാച്ച് ഇന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു കിടങ്ങാംപറമ്പിലെ യൂണിയന് ഹാളില്‍ ചേരുന്ന ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ജാതി–മത വ്യത്യാസമില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര് ത്ഥികള്ക്കാണു പ്രവേശനമെന്നു സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: