അബദ്ധങ്ങൾ സർവ്വ സാധാരണമാണ്, ചില അബദ്ധങ്ങൾക്ക് നമ്മൾ വളരെയധികം വില നൽകേണ്ടതായി വരും. ചൈനയിൽ നിന്നുമുള്ള ഒരു അബദ്ധം കേൾക്കണോ? ഒരു യുവാവ് തന്റെ വീട്ടിലേക്ക് 100 കണക്കിന് മൈലുകൾ തെറ്റായ ദിശയിൽ സൈക്കിളിൽ സഞ്ചരിച്ചതാണ് വൻ അബദ്ധത്തിൽ കലാശിച്ചത്.
പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് ‘ഹെയിലോങ്ജിജാങ്’ പ്രവിശ്യയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത് സൈക്കിളിലാണ്. ഏകദേശം 1056 മൈലുകളാണ് യുവാവിന് സൈക്കിൾ ചവിട്ടി പോകേണ്ടി ഇരുന്നത്.
കൊടും തണുപ്പിലൂടെ സൈക്കിൾ ചവിട്ടി പോകുന്നതിനിടയിൽ ആശാന് ഏത് വഴിയാണ് പോകുന്നതെന്ന് മനസിലാക്കാൻ സാധിച്ചില്ല. ഒരു നാഷണൽ ഹൈവേയിലൂടെ മണിക്കൂറുകളോളം സൈക്കിൾ ചവിട്ടി നീങ്ങി. പെട്ടാണ് സൈക്കിൾ സഞ്ചാരിയുടെ ഈ യാത്ര ചൈനീസ് ട്രാഫിക് പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാൻ അനുവാദമുള്ള ഹൈവേയിലൂടെ ഒരാൾ സൈക്കിൾ ചവിട്ടി മുന്നോട്ട് പോകുന്നു. കണ്ടമാത്രയിൽ തന്നെ പോലീസുകാർ വിവരം ചോദിച്ചറിഞ്ഞു. തെറ്റായ ദിശയിലാണ് യുവാവ് സൈക്കിൾ ചവിട്ടുന്നതെന്നും 300 മൈലുകൾ താാണ്ടിയെന്നും ഇപ്പോൾ മധ്യചൈനയിലെ അൻഹുയി പ്രവിശ്യയിലെത്തിയെന്നും പോലീസ് യുവാവിനെ അറിയിച്ചു.
എന്ത് ചെയ്യാൻ, വഴിയിൽ താൻ ഒരു തരത്തിലുള്ള സിഗ്നൽ ബോർഡുകളും കാണാൻ സാധിച്ചില്ലെന്നും ട്രെയിൻ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് സൈക്കിൾ സാഹസിക യാത്രയ്‌ക്ക് മുന്നിട്ടിറങ്ങിയതെന്ന് യുവാവ് പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ റോഡ് സേഫ്റ്റി അധികൃതർ യുവാവിന് തിരിച്ച് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള ടിക്കറ്റ് എടുത്ത് നൽകി. എന്തായാലും ലോകത്ത് ഇത്രയും അധികം ദൂരം തെറ്റായ ദിശയിൽ വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോയത് ഒരു പക്ഷേ ഈ ചൈനക്കാരനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: