തിരുവനനന്തപുരം : ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി.മുരളീധരൻ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എത്തി.
സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ സർക്കാരും പൊതുസമൂഹവും ഇടപെടണം. ഗുരുതരമായ പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്ന വിദ്യാർത്ഥികളേയും സുരേഷ് ഗോപി സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: