കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ 2017-18 വര്‍ഷത്തെ ഖരമാലിന്യസംസ്കരണം സംബന്ധിച്ച കരട് രേഖക്ക് കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം. ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗമാണ് കരട്രേഖ അംഗീകരിച്ചത്.
കോര്‍പ്പറേഷനില്‍ ഒരു ദിവസം 300 ടണ്‍ മാലിന്യമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 60 മുതല്‍ 80 ശതമാനം വരെ മാത്രമേ ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ എത്തുന്നുള്ളൂ. 100 മുതല്‍ 120 ടണ്‍ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കപ്പെടുകയോ പുന:ചംക്രമ ണത്തിനായി ശേഖരിക്കപ്പെടുകയോ ചെയ്യുന്നു ണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി വരുന്ന 100 മുതല്‍ 140 ടണ്‍ വരെയുള്ള മാലിന്യങ്ങള്‍ വലിച്ചെറി യപ്പെടുകയോ ഉപേക്ഷി ക്കപ്പെടുകയോ ചെയ്യുകയാണ്. ശേഖരിക്കാനോ സംസ്കരി ക്കാനോ സാധിക്കാത്ത മാലിന്യങ്ങളാണ് ഇങ്ങനെ ഉപേക്ഷി ക്കപ്പെടുന്നത്. ഒന്‍പത് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് വിവിധ പദ്ധതികള്‍ക്കായി ആവശ്യമായി വരിക. ഇതു കൂടാതെ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ഗ്യാസിഫിക്കേഷന്‍ പദ്ധതി, ആധുനിക അറവുശാല എന്നീ ബൃഹത് പദ്ധതികളും രേഖയിലുണ്ട്. ഗ്യാസിഫിക്കേഷന്‍ പദ്ധതിക്കായി 200 കോടി രൂപയും ആധുനിക അറവു ശാലക്കായി 12 കോടി രൂപയുമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ നടപ്പാക്കു ന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാമായി മുപ്പത്തിയഞ്ച് ശതമാനം തുക നല്‍കും.
ഒന്‍പത് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയില്‍ ശുചീകരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായ് 26 ലക്ഷം രൂപ, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി മൂന്ന് കോടി 12 ലക്ഷം രൂപ, വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനായ് മൂന്ന് കോടി രൂപ, അജൈവമാലിന്യ സംസ്കരണത്തിനായ് രണ്ട് കോടി എണ്പതു ലക്ഷം രൂപ, ബോധവല്‍ക്കരണ പരിപാടികള്‍ക്കായി പത്തു ലക്ഷം രൂപ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. എച്ച്ഐ കൃഷ്ണകുമാറാണ് രേഖ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: