കോഴിക്കോട്: കോഴിക്കോട് നടന്ന 68-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ദേശീയപതായ ഉയര്‍ത്തി പരേഡ് പരിശോധിച്ചു.
ദേശീയതയെ തകര്‍ക്കുന്നതിനും ഇന്ത്യയെ വീണ്ടും കോളനിയാക്കുന്നതിനുമുള്ള ഗൂഢശക്തികളുടെ പരിശ്രമങ്ങള്‍ക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിന് നാം സജ്ജരാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ ആശങ്കാജനകമായ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. തീവ്രവാദം എല്ലാ സീമകളേയും ലംഘിച്ച് ശക്തി പ്രാപിക്കുകയാണ്. നമ്മുടെ രാജ്യരക്ഷയെ ഹനിക്കുന്ന തരത്തില്‍, വിദേശ ശക്തികള്‍ക്ക് എളുപ്പം കടന്നുകയറാവുന്ന നിലയില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ട് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.പിമാരായ എം.കെ. രാഘവന്, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, പുരുഷന് കടലുണ്ടി, എ. പ്രദീപ് കുമാര്‍, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും മികച്ച പ്ലറ്റൂണുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് (റൂറല്‍) ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് വി. അശോകന് നായര്‍ കമാന്‍ഡറായി.
നടക്കാവ് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കാവില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. അസോസിയേഷന് പ്രസിഡന്റ് അഡ്വ.എ.കെ.ജയകുമാര്‍ പതാക ഉയര്‍ത്തി ചടങ്ങില്‍ കോഴിശ്ശേരി മണി അധ്യക്ഷത വഹിച്ചു.
ഗവ. വനിതാ പോളിടെക്നിക്ക് കോളേജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രിന്‍സിപ്പല്‍ ബീന.പി. പതാക ഉയര്‍ത്തി. എ. കെ. ദിലീപ്കുമാര് റിപ്പബ്ലിക് ദിന സന്ദേശം നല്കി. ജയരാമന് സി, സരിജ.ആര്, മുര്സിന.സി. തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തില്‍ എസ്. സാന്ദ്ര വിജയിയായി.
ചേളന്നൂര്‍: കണ്ണങ്കര സാന്ദീപനി ഹൈസ്കൂളില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ സുബേദാര്‍ മേജര്‍ രാജേന്ദ്രന് പതാകയുയര്‍ത്തി. പ്രിന്‍സിപ്പല്‍ ടി. ജയാനന്ദന് അജിതകുമാരി, പിടിഎ പ്രസിഡന്റ് ഷനോജ് മാമ്പുള്ളി എന്നിവര്‍ സംബന്ധിച്ചു.
ഇച്ചന്നൂര്‍ അംഗനവാടിയില്‍ വിമുക്ത ഭടന് വാസുനായര് പതാകയുയര്‍ത്തി. വാര്‍ഡ് മെമ്പര്‍ സുജാരമേശ്, ശ്രീജ തുടങ്ങിയവര്‍ സംബന്ധിച്ചു. ചേളന്നൂര്‍ അംഗനവാടിയില്‍ വാര്‍ഡ് മെമ്പര്‍ ഷാനി വി.എം. എടക്കണ്ടത്തില്‍ അംഗനവാടിയില്‍ പി. ശോഭീന്ദ്രനും, കല്ലുംപുറത്തുതാഴം അംഗനവാടിയില്‍ വാര്‍ഡ് മെമ്പര്‍ സരള കെ.എം. പതാകയുയര്‍ത്തി.
ചേളന്നൂര്‍: സാംസ്കാരിക സാഹിത്യവേദിയുടെ റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ പ്രസിഡന്റ് ഇരുവള്ളൂര്‍ ജയചന്ദ്രന് പതാക ഉയര്‍ത്തി. പ്രൊഫ.കെ.വിജയരാഘവന് അധ്യക്ഷത വഹിച്ചു.
പാതിരപ്പറ്റ യുപി സ്കൂള്‍ സാമൂഹ്യശാസ്ത്രക്ലബ് റിപ്പബ്ലിക്ദിന സാംസ്കാരിക ഘോഷയാത്ര നടത്തി. ഘോഷയാത്ര സ്കൂളില്‍ നിന്ന് പുറപ്പെട്ട്, കണ്ടോത്ത്കുനി വഴി പാതിരപ്പറ്റയില്‍ സാമാപിച്ചു.
പന്തീരാങ്കാവ്: പള്ളിപ്പുറം ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബിജെപി പന്തീരാങ്കാവ് ഏരിയ പ്രസിഡന്റ് വേലായുധന് പതാക ഉയര്‍ത്തി. കെ.ടി ജയകൃഷ്ണന് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ബിജെപി കുന്ദമംഗലം സിക്രട്ടറി ബബീഷ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കാവ്യ പ്രകാശനും, മാപ്പിളപ്പാട്ട് മത്സരത്തില്‍ 1-ാംസ്ഥാനം നേടിയ തീര്‍ത്ഥ സുരേഷിനും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു ഉപഹാരം നല്കി. ഷിബുലാല്‍ കെ.എം രജീഷ്, നിജുലാന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: