കാഞ്ഞങ്ങാട്: പെരിയ പുലി ഭൂത ദേവസ്ഥാനം നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മ കലശ കളിയാട്ട മഹോത്സവം ഇന്ന് മുതല്‍ ഫെബ്രുവരി 6 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് കലവറ നിറക്കല്‍, 11 മണിക്ക് ആദ്ധ്യാത്മിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.കരുണാകരന് എം.പി അദ്ധ്യക്ഷത വഹിക്കും. ജസ്റ്റീസ് എന്‍.കെ ബാലകൃഷ്ണന് സി.ഡി പ്രകാശനം ചെയ്യും. വൈകിട്ട് 4 മണിക്ക് ആചാര്യ വരവേല്‍പ്പ്. നാളെ വൈകുന്നേരം 5 മണിക്ക് സാംസ്ക്കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
പി.ഗംഗാധരന് ഭദ്രദീപം കൊളുത്തും. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ സംബന്ധിക്കും. 7.30 ന് കോഴിക്കോട് കാദംബരിയുടെ നടകം നാഗമഠത്ത് തമ്പുരാട്ടി. 3.30 ന് വൈകിട്ട് 5.40 ന് പൂരക്കളി, രാത്രി 8 മണിക്ക് ന്യത്തസംഗീത സന്ധ്യ. 31 ന് മേല്‍ മാട് സമര്‍പ്പണം നടക്കും. ഹൊസനഗര ശ്രീരാമചന്ദ്ര പുരമാധിപതി ജഗദ് ഗുരു ശങ്കരാചാര്യ രാഘവേശ്വര ഭാരതി സ്വാമികള്‍ സമര്‍പ്പണം നടത്തും. ടി.രാമകൃഷ്ണന് അദ്ധ്യക്ഷനാകും. 7 മണിക്ക് സുധീര്‍ മാടക്കത്തിന്റെ മാജിക്ക് ഷോ.
ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് ആചാര്യ സംഗമം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. സി.രാജന് പെരിയ അദ്ധ്യക്ഷത വഹിക്കും. രാത്രി 7 മണിക്ക് നടക്കുന്ന കാവ്യ സന്ധ്യ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും സി.കെ അരവിന്ദന് അദ്ധ്യക്ഷത വഹിക്കും. 8 മണിക്ക് പയ്യന്നൂര്‍ എസ്എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, രണ്ടിന് ഉച്ചയ്ക്ക് 12.50 മുതല്‍ 1.31നും ഇടയില്‍ ദേവപ്രതിഷ്ഠ. വൈകിട്ട് മൂന്ന് മണിക്ക് കളംവരക്കല്‍, 5 മണിക്ക് പുല്ലൂര്ണ്ണന് തെയ്യത്തിന്റെ വെള്ളാട്ടം.
നാലിന് രാവിലെ 9 മണിക്ക് നടുക്കളിയാട്ടം, രാത്രി 9.30ന് തിരുമുല്ക്കാഴ്ച സമര്‍പ്പണം. രാത്രി 11.30ന് പുലിക്കണ്ടന് തെയ്യം. പുലര്‍ച്ചെ 4 മണിക്ക് ആയിരത്തിരി, അഞ്ചിന് പുലര്‍ച്ചെ വിവിധ തെയ്യങ്ങളുടെ പുറപ്പാട്, ആറിന് വൈകിട്ട് നാലിന് പുല്ലൂരാളി, വൈകിട്ട് തേങ്ങയേറും നടക്കുമെന്ന് സി.രാജന് പെരിയ, ടി.രാമകൃഷ്ണന്, സത്യന് മഠത്തില്‍, വി.അമ്പൂഞ്ഞി, ടി.പ്രദീപന്, കെ.കുഞ്ഞിരാമന്, എം.കുഞ്ഞിരാമന് പാറയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: