തലശ്ശേരി: കഴിഞ്ഞ കുറെ ദിവസമായി തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തില്‍ സമാധാനഭംഗമുണ്ടാകാതിരിക്കാന് തലശ്ശേരിയില്‍ ഇന്നലെ വൈകുന്നേരം സമാധാനയോഗം ചേര്‍ന്നു. തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രതിനിധികളായി ഒ.എം.സജിത്ത്, എന്‍.ഹരിദാസ്, കെ.ലിജേഷ് എന്നിവരും സിപിഎം പ്രതിനിധികളായി എം.വി.ജയരാജന്, കെ.കുഞ്ഞിക്കണ്ണന് എന്നിവരും പോലീസിന്റെ ഭാഗത്തു നിന്ന് ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സി.ഐ പ്രദീപ് കണ്ണിപ്പൊയില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: