കണ്ണൂര്‍: ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക സിപിഎം ആക്രമണം. ഉളിക്കലിലെ ബിജെപി ഓഫീസ്, മട്ടന്നൂര്‍ നടുവനാട് വിവേകാനന്ദ ഗ്രാമസേവാസമിതി ഓഫീസ്, മാഹി പള്ളൂര്‍ ഇരട്ടപിലാക്കൂലിലെ കെ.ജി. മാരാര്‍ സ്മൃതിമണ്ഡപം എന്നിവ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു തകര്‍ത്തു. ആര്‍എസ്എസ് പ്രാദേശിക നേതാവ് ജിതേഷിന്റെ വീടിന് നേരെ കല്ലെറിഞ്ഞു, മറ്റൊരു പ്രവര്ത്തകന് ചന്ദ്രന്റെ വീട്ടില്‍ കയറി ഭീഷണപ്പടുത്തി.
മട്ടന്നൂര്‍ നടുവനാട് ആര്‍എസ്എസിന്റെ വിവേകാനന്ദ ഗ്രാമസേവാസമിതി ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. നടുവനാട് ശിവപുരം റോഡില്‍ ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണിത്. ഇരുന്നൂറോളം പേരടങ്ങിയ ആള്‍ക്കൂട്ടം ബോംബെറിഞ്ഞു. തുടര്‍ന്ന് ഓഫീസ് അടിച്ച് തകര്‍ത്തു. വാതിലുകളും ഫര്‍ണിച്ചറുകളും റോഡിലേക്ക് വലിച്ചിട്ട് തീയിട്ടു.
മാഹി പള്ളൂര്‍ ഇരട്ടപിലാക്കൂലില്‍ ബിജെപി മാഹി മണ്ഡലം കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെ.ജി. മാരാര്‍ സ്മൃതിമണ്ഡപമാണ് ബോംബേറിഞ്ഞ് തകര്‍ത്തത്. സ്ഫോടനത്തില്‍ ഓഫീസിന്റെ ചുമരുകള്‍ പൂര്‍ണമായി തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
ഉളിക്കലിലെ ബിജെപി ഓഫീസ് അടിച്ചുതകര്‍ത്തു. കഴിഞ്ഞരാത്രി 10 മണിയോടെയായിരുന്നു സംഭവം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പൊതുയോഗത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ബോംബേറിഞ്ഞെന്ന വ്യാജ പ്രചാരണം നടത്തിയാണ് സിപിഎം വ്യാപകമായി അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: