ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എസ്ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും തമ്മില്‍ കയ്യാങ്കളി. ഇരുവരും തമ്മില്‍ കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസമാണ് പരസ്യമായ ഏറ്റുമുട്ടലില്‍ കലാശിച്ചത്. എസ്ഐ സ്റ്റേഷനോട് ചേര്‍ന്ന വിശ്രമമുറിയില്‍ വെച്ച് പുകവലിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് വാക്ക് തര്‍ക്കത്തിന് കാരണമായത്. പോലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ സ്റ്റേഷനകത്ത് വെച്ച് ഇരുവരും തമ്മില്‍ വാക്പോര് നടത്തി. ഇതിനുമുമ്പും ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: