ചേര്‍ത്തല: റേഷന്‍ പ്രതിസന്ധി. ഭക്ഷ്യമന്ത്രിക്ക് താക്കീതായി കെപിഎംഎസിന്റെ റാലി. ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹൈസ്കൂളിന് മുന്നില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഗാന്ധി ബസാര്‍ ഷോപ്പിങ് കോപ്ലക്സിലുള്ള പി. തിലോത്തമന്റെ ഓഫീസിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
റേഷന്‍ സംവിധാനം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം ഇരമ്പി. തുടര്‍ന്ന് നടന്ന ധര്‍ണ കെപിഎംഎസ് ഉപദേശക സമിതി ചെയര്മാന് ടി.വി. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ കൊള്ളലാഭത്തിനായി ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവില്ക്കുവില്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സര്ക്കാരാവശ്യങ്ങള്ക്കുള്പ്പെടെ സാധാരണക്കാരന് ആവശ്യമുള്ള റേഷന്‍കാര്‍ഡ് നല്കുന്നതില് ഭക്ഷ്യവകുപ്പും സര്‍ക്കാരും പരാജയപ്പെട്ടു. സോഷ്യലിസം പ്രസംഗിച്ചവര്‍ അധികാരത്തില്‍ കയറിയപ്പോള്‍ പട്ടികജാതിവിഭാഗങ്ങളെ പട്ടിണിയിലാക്കിയതായും അദ്ദേഹം പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് വി.സി. ശിവരാജന് അദ്ധ്യക്ഷത വഹിച്ചു.
ഖജാന്‍ജി ഡോ. പി.വി. വാവ, സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പന്, കെ. ബിന്ദു, എം.ടി. മോഹനന് എന്നിവര്‍ സംസാരിച്ചു. സുജാത ശിവന്, അഡ്വ. രജിത അനില്‍കുമാര്‍, രാഹുല്‍ രാജന്, ഡോ. സി.കെ. സുരേന്ദ്രനാഥ്, ടി. സന്തോഷ്കുമാര്‍, കെ. രാജപ്പന്, ടി. ജയചന്ദ്രതിലകന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: