ഷില്ലോങ്: മേഘാലയ ഗവര്‍ണര്‍ വി. ഷണ്മുഖനാഥന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസാം ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിന് പകരം ചുമതല നല്കി. വ്യാഴാഴ്ചയാണ് ഷണ്മുഖനാഥന് രാജി നല്‍കിയത്.
രാജ്ഭവനില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയ യുവതിയെ ഗവര്‍ണര്‍ അപമാനിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ജീവനക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇതോടെയാണ് ഷണ്മുഖനാഥന് രാജി നല്‍കിയത്. 2015 മേയ് 20നാണ് മേഘാലയ ഗവര്‍ണറായി ഇദ്ദേഹം ചുമതലയേറ്റത്.
2016 സെപ്തംബറില്‍ അരുണാചല്‍ പ്രദേശിന്റെ ചുമതലയും നല്കി. രാജ്ഭവനില്‍ സ്ത്രീകള്‍ കയറിയിറങ്ങുന്നു, ജീവനക്കാരോട് പരുഷമായി പെരുമാറുന്നു തുടങ്ങിയ പരാതികളാണ് ജീവനക്കാര്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: