കോഴഞ്ചേരി: ലോകനീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തില്‍ പ്രകൃതി ദുരന്ത നിവാരണത്തിനു നീര്‍ത്തട സംരക്ഷണം എന്ന വിഷയത്തില്‍ പമ്പാ പരിരക്ഷണ സമിതി നടത്തിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ ഉത്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പ്രൊഫ. എം.വി.എസ്സ് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കിടങ്ങന്നൂര്‍ എസ്സ്വിജിവി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി.ആര്. പ്രീതാ, എന്‍ എസ്സ് എസ്സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശൈലജാ കെ നായര്‍, ജേക്കബ് മാത്യൂ, സമിതി വൈസ് പ്രസിഡന്റ് കെ. ആര്. വിനയചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പമ്പാനദിയിലേക്കെത്തിച്ചേരുന്ന കൈവവഴികളും നീര്‍ത്തടങ്ങളും ഇല്ലാതായതിന്റെ ഫലമായി പമ്പാനദീതടത്തിലുണ്ടായികൊണ്ടിരിക്കുന്ന ജലക്ഷാമത്തിന്റെ കാരണങ്ങളെക്കുറിച്ചും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെആവശ്യകതകളെക്കുറിച്ചുമുള്ള ശാസ്ത്രീയ പ്രബന്ധങ്ങള്‍ തുരുത്തിക്കാട് ബിഎഎം കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.വര്‍ഗ്ഗീസ് മാത്യു, സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍ നായഎന്നിവര്അവതരിപ്പിച്ചു.
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ കിടങ്ങന്നൂര്‍ എസ്സ്വിജിവിഹയര് സെക്കണ്ടറി സ്കൂള്‍, എന്‍എസ്സ്എസ്സ് യൂണിറ്റിന്റെ സഹകരണത്തോടെയുംയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പമ്പാനദിയെക്കുറിച്ചുള്ള ഡോക്കുമെന്ററികളും പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: