പത്തനംതിട്ട: കോന്നി ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ 12-ാമത് ഹിന്ദു സമ്മേളനം ഫെബ്രുവരി 1 മുതല്‍ 4വരെ മഠത്തില്‍കാവ് ശ്രീദുര്‍ഗ്ഗാ ഓഡിറ്റോറിയത്തിലെ വിവേകാനന്ദാ നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നാം ദിവസം വൈകിട്ട് 5 ന് സമ്മേളനം ആത്മീയാചാര്യന് ശ്രീ എം ഉദ്ഘാടനം ചെയ്യും. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഐഎഎസ് അദ്ധ്യക്ഷതവഹിക്കും. 7.30ന് അനില്‍ വൈദ്യമംഗലം മുഖ്യപ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ 2 ന് വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തില്‍ സമിതി രക്ഷാധികാരി വി.കെ.കരുണാകരകുറുപ്പ് അദ്ധ്യക്ഷതവഹിക്കും. തുടര്‍ന്ന് തപസ്യ സംസ്ഥാന സെക്രട്ടറി പി.ഉണ്ണികൃഷ്ണന് 7ന് ഡോ.എന്‍.ഗോപാലകൃഷ്ണന് എന്നിവര്‍ പ്രഭാഷണം നടത്തും.
മൂന്നാം ദിവസമായ 3 ന് വൈകിട്ട് 4 ന് പന്തളം ഉണ്ണികൃഷ്ണന് അവതരിപ്പിക്കുന്ന സോപാന സംഗീതം, വൈകിട്ട് 5 ന് നടക്കുന്ന കുടുംബസമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് അദ്ധ്യക്ഷതവഹിക്കും. 7 മുതല്‍ വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ.ജയസൂര്യന്പാലാ മുഖ്യപ്രഭാഷണം നടത്തും.
നാലാം ദിവസം വൈകിട്ട് 4 ന് സത്യസായി സേവാസമിതിയുടെ ഭജന, വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനനം സ്വാമി ഉദീത് ചൈതന്യ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് അദ്ധ്യക്ഷതവഹിക്കും.
പത്രസമ്മേളനത്തില്‍ ഹൈന്ദവ സേവാസമിതി രക്ഷാധികാരി വി.കെ.കരുണാകരക്കുറുപ്പ്, സഹരക്ഷാധികാരി എസ്.പങ്കജാക്ഷന്‍നായര്‍, പ്രസിഡന്റ് ആര്.രാമചന്ദ്രന്‍നായര്‍, വൈസ് പ്രസിഡന്റ് പി.ഡി.പത്മകുമാര്‍, സെക്രട്ടറി കണ്ണന് ചിറ്റൂര്‍, ജോ.സെക്രട്ടറി രാജഗോപാലന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: