ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് റവന്യൂവകുപ്പിന്റെ ഭൂമി കൈയ്യേറി അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചതായി പരാതി. പഞ്ചായത്ത് നിര്‍മ്മിച്ച മീന്മാര്ക്കറ്റിനാണ് റവന്യൂവകുപ്പ് അവകാശവാദം ഉന്നയിച്ചത്. ചെറുപുഴ പാലത്തിന് സമീപത്താണ് എട്ട് ലക്ഷ രൂപ ചിലവില്‍ മീന്മാര്ക്കറ്റ് നിര്‍മ്മിച്ചത്. പുഴ തീരത്ത് റവന്യൂ വകുപ്പിന്റെ സ്ഥലത്താണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചതെന്ന് കാണിച്ച് വയക്കര വില്ലേജ് ഓഫീസര്‍ റീപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് മീന്മാര്ക്കറ്റ് ലേലം നടത്തി വില്ല്പനക്ക് നല്‍കിയിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇവിടെ ഇല്ല.കെട്ടിട നമ്പര്‍ നല്ക്കാത്തതിനാണ് വൈദ്യുതി കണഷന്‍ എടുക്കാന്‍ സാധിക്കാത്തത്. 1,30,000രുപ മുതല്‍ 1,80,00 രൂപക്ക് വരെയാണ് മീന്‍ കച്ചവടത്തിന് മാര്‍ക്കറ്റ് നല്‍കിയിരിക്കുന്നത്. റവന്യൂവകുപ്പിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് വാടക വങ്ങാന്‍ പഞ്ചായത്തിന് ഒരു അവകാശവും ഇല്ലെന്നാണ് റവന്യൂവകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥലവും മറ്റും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് പഞ്ചായത്തിന് ഉള്ളത്. പഞ്ചായത്ത് കെട്ടിടനിര്‍മ്മാണത്തിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് വില്ലേജ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: