കണ്ണൂര്‍: പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസിന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാന്തി സംഗമത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ രാഷ്ട്രീയ പ്രസംഗം. പി.ജയരാജന്റെ നടപടി പരിപാടിയില്‍ പങ്കെടുത്ത സമാധാനകാംക്ഷികളുടേയും സംഘാടകരുടേയും പ്രതിഷേധത്തിന് കാരണമായി. കോണ്‍ഗ്രസ്, ബിജെപി പ്രതിനിധികളുടെ പ്രസംഗത്തിനു ശേഷമായിരുന്നു ജയരാജന്റെ പ്രസംഗം. ആര്‍എസ്എസിനേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്ശിച്ചുക്കുകയും രാജ്യം മുഴുവന്‍ അസഹിഷ്ണുതയാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് കണ്ണൂരിലെ അക്രമങ്ങളെന്നും ആര്‍എസ്എസ്സാണ് കണ്ണൂരിലെ അക്രമങ്ങള്‍ക്കെല്ലാം കാരണക്കാര്‍ എന്നും മറ്റുമായിരുന്നു ജയരാജന്റെ പ്രസംഗം. കഴിഞ്ഞതെല്ലാം മറന്ന് ജില്ലയില്‍ ശാശ്വത സമാധാനത്തിനു വേണ്ടിയാണ് ശാന്തി സംഗമമെന്നും പഴയ സംഭവങ്ങള്‍ ഇനിയങ്ങോട്ട് പ്രസംഗിക്കുന്നവരെങ്കിലും ആവര്‍ത്തിക്കരുതെന്നും ജയരാജന്റെ പ്രസംഗം കഴിഞ്ഞയുടന്‍ സംഘാടകര്‍ക്ക് മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തേണ്ടി വന്നു. സദസ്സിലും ഇത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. പലരും തങ്ങളുടെ വിയോജിപ്പ് അപ്പോള്‍തന്നെ സംഘാടകരെ അറിയിക്കുകയും ചെയ്തു.
ജസ്റ്റിസ് ഷംസുദ്ദീന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.വി.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, , സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാര്‍, മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഫാ.സ്കറിയ കല്ലൂര്‍, ടി.പി.ആര്.നാഥ്, പവിത്രന് തില്ലങ്കേരി, അഡ്വ ബിനോയ് തോമസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ.സരള, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധി രാജന് തീയറേത്ത്, പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.ടി.ശശി, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് സി.വി.ദീപക്, ദിശ ചെയര്മാന് സി.ജയചന്ദ്രന്, ആര്‍ട്ട് ഓഫ് ലിവിങ് പ്രസിഡണ്ട് പവനാനന്ദന്‍, ഏകതാ പരിഷത്ത് ഭാരവാഹി വി.എം.പവിത്രന്, തുടങ്ങി വിവിധ സംഘടന കളെയും പ്രതിനിധികളും യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രതിനിധീകരിച്ചുള്ള പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: