കൊയിലാണ്ടി: പത്മശ്രീ പുരസ്കാരം ലഭിച്ച കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, അഡ്വ. പി.എസ്. ശ്രീധരന് പിള്ള, ടി.കെ. പത്മനാഭന് ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ.വി. സത്യന്, വി.കെ. ഉണ്ണികൃഷ്ണന്, വി.കെ. മുകുന്ദന്, മോഹനന് എന്നിവര്‍ ഗുരുവിന്റെ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കലാകാരന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണ് ഗുരുവിന് ലഭിച്ച അംഗീകാരം. കഥകളി രംഗത്ത് ഇത്രയും വര്‍ഷം നിരവധി സംഭാവനകള്‍ നല്കിയ ഗുരുവിന് പത്മ പുരസ്കാരം നല്കാന് സംസ്ഥാനത്തു നിന്നും ഇത്രയും കാലം അപേക്ഷകള്‍ കേന്ദ്രത്തിന് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജനം തിരിച്ചറിയണമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: