കോന്നി: ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യവില്പനശാല മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നിയില്‍ ഉടലെടുത്ത
സംഘര്‍ഷാവസ്ഥ ഇന്നലെയും തുടര്‍ന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് പുനലൂര്‍ -മൂവാറ്റുപുഴ പാതയോരത്ത് സ്ഥിതിചെയ്തിരുന്ന ബീവറേജസ്കോര്പറേഷന്റെ വിദേശമദ്യവില്പനശാല ചേരിമുക്ക് മാങ്കുളം ഭാഗത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇതേത്തുടര്ന്ന്സംഘടിച്ചെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ്പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രവീണ്‍ പ്ലാവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈല, ശോഭ മുരളിഎന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ആളുകളെത്തി സംഘര്ഷംവ്യാപിപ്പിക്കുകയും ചെയ്തത്.സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസെത്തി മദ്യവില്പനശാലതാത്കാലികമായി അടപ്പിച്ചെങ്കിലും ഇന്നലെ രാവിലെ വീണ്ടുംഉദ്യോഗസ്ഥരെത്തി വില്പനകേന്ദ്രം തുറക്കാനുള്ള ശ്രമമാണ് സംഘര്ഷത്തിന്റെമൂര്ച്ചകൂട്ടിയത്. എക്സൈസ് ഉദ്യോഗസ്ഥരും ബിവറേജസ് കോര്പറേഷന്ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പോലീസ് അകമ്പടിയോടെ വ്യാപാരംതുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥലത്തെത്തിയത്. എന്നാല്‍ നാട്ടുകാരുടെസംഘടിത നീക്കത്തിനൊടുവില്‍ പിന്മാറിയ ഇവര്‍ പോലീസിനോട് സഹായംഅഭ്യര്ഥിച്ചെങ്കിലും ബലപ്രയോഗത്തിന് തയാറല്ലെന്ന് പോലീസുംനിലപാടെടുത്തു. സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് ബിവറേജസ് ഷോപ്പ് മാങ്കുളത്ത്തന്നെ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശമെന്ന് എക്സൈസ്,ബിവറേജസ് കോര്പറേഷന് അധികൃതര്‍ നിലപാട് കടുപ്പിച്ചെങ്കിലുംഇതിനു വേണ്ടുന്ന പിന്തുണ ലഭിച്ചില്ല. എക്സൈസ്, ബിവറേജസ് കോര്പറേഷന്അധികൃതരെ കോന്നി സിഐ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇതിനും ഇവര്തയാറായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നു വരെ നാട്ടുകാര്പ്രധാനപാതയിലും വ്യാപാര സ്ഥാപനത്തിനു മുന്നിലും തീര്‍ത്ത ഉപരോധംബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.ചൈനാമുക്ക് – ളാക്കൂര്‍ റോഡില്‍ ആരംഭിച്ച ഉപരോധത്തിന് സമീപകോളജുകളില് നിന്നുള്ള വിദ്യാര്‍ഥികളും കൂടുതല്‍ ജനപ്രതിധികളുംഎത്തിയതോടെ പോലീസിനും നിയന്ത്രിക്കാന്‍ കഴിയാതെയായി. സംഘര്ഷംകണക്കിലെടുത്ത് ഇവിടേക്ക് കൂടുതല്‍ പോലീസിനെ എത്തിച്ചെങ്കിലും ഇന്നലെവൈകുന്നേരം അഞ്ചുവരെ ളാക്കൂര്‍ റോഡില്‍ ഗതാഗതം തടസപ്പെടുത്തിയുള്ളഉപരോധം തുടര്‍ന്നു. വൈകുന്നേരം മുതല്‍ ബിവറേജസ് കോര്പറേഷന്വാടകയ്ക്കെടുത്തിരിക്കുന്ന കെട്ടിടത്തിനു മുന്നിലേക്ക് സമരം മാറ്റി.
ഇതിനിടെ ബിവറേജസ് കോര്പറേഷന് മദ്യവില്പനശാലയ്ക്കായിഎടുത്തിരിക്കുന്ന കെട്ടിടത്തിന് വ്യാപാര ആവശ്യത്തിനു നല്കാനുള്ളഅനുമതിയില്ലെന്ന് കണ്ടെത്തിയ പഞ്ചായത്ത് കെട്ടിട ഉടമയ്ക്ക് നോട്ടീസ്നല്കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാന്തിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയഉദ്യോഗസ്ഥര് കെട്ടിടം ഉടമ രാജന്കുട്ടിയ്ക്ക് നേരിട്ട് നോട്ടീസ്നല്കിയതിനൊപ്പം കെട്ടിടത്തിന്റെ ചുമരിലും നോട്ടീസ് പതിച്ചു.പഞ്ചായത്തിലെ 14-ാം വാര്‍ഡ് നാലാം നമ്പര്‍ കെട്ടിടമാണ് ബിവറേജസ്മദ്യവില്പനശാലയ്ക്കായി കോര്പറേഷന് ഏറ്റെടുത്തിരുന്നത്. പഞ്ചായത്ത്നല്കിയ നോട്ടീസിന് കെട്ടിടം ഉടമ ഏഴുദിവസത്തിനകം മറുപടിനല്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: