വാഷിങ്ങ്ടണ്‍: അഭയാര്‍ഥികളുടെ പ്രവേശനം വിലക്കിയും മധ്യപൂര്‍വ്വേഷ്യ, ആഫിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് വിസ തടഞ്ഞും ഉത്തരവിടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നു.അധികാരമേറ്റ ശേഷമുള്ള ആദ്യ സുപ്രധാന ഉത്തരവാകും ഇത്.
രാജ്യ സുരക്ഷ കണക്കിലെടുത്തുള്ള നടപടിയാണിതെന്നാണ് ട്രംപിന്റെ വിശദീകരണം.
അഭയാര്‍ഥികള്‍ക്കുള്ള വിലക്ക് നാലു മാസത്തേക്കാകും. സിറിയ, ഇറാഖ്, ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, യെമന്‍ എന്നിവിടങ്ങളില്‍ നിന്നിള്ളവര്ക്ക് തത്ക്കാലം വിസ നല്‍കില്ല. അഭയാര്‍ഥി പ്രവേശനം തടയാന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുമെന്നും ട്രംപ് ട്വീറ്റില്‍ അറിയിച്ചു.
അഭയാര്‍ഥികളെ തടയാന്‍ നിയമപരമായി പ്രസിഡന്റിന് അധികാരമുണ്ട്. പക്ഷെ മാനുഷികപരമായി തീര്‍ത്തും മോശമായ നടപടിയാണത്. ഒബാമ ഭരണകൂടത്തില്‍ നിയമ ഉപദേശകനായിരുന്ന ലെഗോംസ്കി പറഞ്ഞു. അമേരിക്കയെ ജിഹാദികളില്‍ നിന്ന് രക്ഷിക്കാന്‍
മുസ്ളീങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് താത്ക്കാലികമായി വിലക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: