എടവണ്ണ: ജനകീയ പങ്കാളിത്തത്തോടെ ഏറനാട് മണ്ഡലത്തില്‍ തുടക്കമിട്ട എടവണ്ണ പഞ്ചായത്ത് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച 27 കോടി രൂപയുടെ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനുള്ള പണമാണ് ജനകീയ പങ്കാളിത്തത്തോടെ സമാഹരിച്ചത്. 60 സെന്റ് സ്ഥലത്താണ് കുടിവെള്ള പദ്ധതിയുടെ ടാങ്കും, ശുദ്ധീകരണശാലയും വരുന്നത്.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക മാത്രമുപയോഗിച്ച് ടാങ്കും, ശുദ്ധീകരണ ശാലയും അവ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും ഏറ്റെടുക്കാന്‍ സാധിക്കുമായിരുന്നില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് പണം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നീണ്ടുപോയതോടെയാണ് ജനകീയ പങ്കാളിത്തം എന്ന ആശയം ഉദിച്ചത്.
എടവണ്ണ പഞ്ചായത്തിലെ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളിലായി ധനസമാഹരണം ആരംഭിച്ചു. ഏകദേശം ഒരുമാസം മുന്‍പാണ് ഈ ദൗത്യം ആരംഭിച്ചത്. ജനള്‍ ഒന്നടങ്കം പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നല്കി. നോട്ട് നിരോധനത്തിന്റെ പ്രതിസന്ധി നിലവിലുണ്ടായിട്ടും ജനങ്ങള്‍ പദ്ധതിയെ പിന്തുണച്ചു. ഒരു മാസത്തിനുള്ളില്‍ 17,60,000 രൂപയാണ് സമാഹരിച്ചത്.
പഞ്ചായത്ത് മെംബര്‍മാര്‍ ഈ തുക ജനകീയ കമ്മിറ്റി ചെയര്മാന് കൂടിയായ പി.കെ.ബഷീര്‍ എംഎല്‍എക്ക് കൈമാറി. ഈ തുക ഉപയോഗിച്ച് സ്ഥലം വാങ്ങി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് കൈമാറുമെന്ന് എംഎല്‍എ അറിയിച്ചു.
പ്രസ്തുത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ എ കരീം, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എ അഹമ്മദ്കുട്ടി, ഹഫ്സത്ത്, സുനീറ സമദ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: