കൊച്ചി: സിവില്‍സ്റ്റേഷനിലെ 16 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇതുവരെ സംഭരിച്ച ഇ-മാലിന്യം അളവ് 4.138 ടണ്‍. ഇമാലിന്യവുമായി ഹൈദരാബാദിലേക്ക് പുന:ചംക്രമണത്തിനായി പോകുന്ന വാഹനം ഡോ. ടി.എന്‍ സീമ കളക്ടറേറ്റില്‍ ഫഌഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസില്‍ നിന്ന് 1.355 ടണും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ നിന്ന് 592 കിലോഗ്രാം ഇമാലിന്യവുമാണ് ലഭിച്ചതെന്ന് ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സിജു തോമസ് പറഞ്ഞു. ക്ലീന്‍ കേരള ശേഖരിക്കുന്ന ഇ-മാലിന്യം ഹൈദരാബാദിലെ എര്‍ത്ത് സെന്‍സ് റിസൈക്കിള്‍ െ്രെപവറ്റ് ലിമിറ്റഡിനാണ് പുന:ചംക്രമണത്തിനായി കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: