കൊച്ചി: വല്ലാര്‍പാടത്തെ അനധികൃത ചരക്ക് കടത്ത് തടയണമെന്ന് ബിഎംഎസ്. കുറഞ്ഞ കൂലിക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങളില്‍ ചരക്ക് നീക്കുന്നത് പ്രദേശവാസികളുടെ തൊഴിലില്ലാതാക്കുകയും സംഘര്‍ഷ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുമെന്ന് ബിഎംഎസ് ജില്ലാ ഖജാന്‍ജി വി.എസ്. ധനീഷ് നീറിക്കോട് ചൂണ്ടിക്കാട്ടി. ഈ നടപടിയില്‍നിന്ന് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനികളെ തടയണം. ക്ലിയറിങ് ഫോര്‍വേഡിങ്, ഷിപ്പിങ് അധികാരികള്‍ ഇവരെ സഹായിക്കുകയാണ്, ധനീഷ് കുറ്റപ്പെടുത്തി.
തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ അധികാരികള്‍ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സിഐടിയു അടക്കമുള്ള വിവിധ ട്രേഡ് യൂണിയനുകളില്‍നിന്ന് രാജിവച്ച് ബിഎംഎസില്‍ ചേര്‍ന്ന 150 തൊഴിലാളികളുടെ അംഗത്വവിതരണവും സ്വീകരണ സമ്മേളനവും ബോള്‍ഗാട്ടി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
2016 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുെട മധ്യസ്ഥതയില്‍ ഉണ്ടാക്കിയ 5 % ബാറ്റ വര്‍ധനവ് പോലും നല്‍കാത്ത ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി ഉടമകളുടേത് ധിക്കാരമാണ്. പാര്‍ക്കിംഗിന് കണ്ടെത്തിയ സ്ഥലങ്ങള്‍ ഇനിയും പൂര്‍ണമായി സജ്ജമായിട്ടില്ല. ഇത് ഉടന്‍ പാര്‍ക്കിംഗിനായി വിട്ടുനല്‍കണമെന്നും പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ ചരക്ക് സ്റ്റേഷനകത്തുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യൂണിയന് പ്രസിഡന്റ് കെ.എസ്. അനില്‍കുമാര്‍, യൂണിയന് ജനറല്‍ സെക്രട്ടറി സി.എല്‍. അഭിലാഷ്, മേഖലാ ജോയിന്റ് സെക്രട്ടറി ശിബിന്റാം, സുനില്‍ സുകുമാരന്‍, ഷെറിന് ആന്റണി, ജയരാജ്, വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: