തിരുവല്ല: കുളത്തൂര്‍, കോട്ടാങ്ങല്‍ കരക്കാരുടെ നേതൃത്ത്വത്തില്‍ നടക്കുന്ന കോട്ടാങ്ങല്‍ പടയണി 27 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കും .27ന് കുളത്തൂരിന്റെ കലാവേദിയില്‍ വൈകീട്ട് 7.30ന് ജോവാന് മധുമലയുടെ മാജിക്ഷോ. പടയണിക്കളത്തില്‍ രാത്രി 10.30ന് പടയണി ചടങ്ങുകള്‍. ചൂട്ട് വയ്പ് കുളത്തൂര്‍ കരക്കാര്.28ന് വൈകീട്ട് ഏഴിന് സുരേഷ് ബാബു നാരായണന്റെ ഭജനാമൃതധാര, 10ന് ചൂട്ടുവലത്ത് പടയണി ചടങ്ങുകള്‍ കോട്ടാങ്ങല്‍ കരക്കാര്.
29ന് കുളത്തൂരിന്റെ കലാവേദിയില്‍ രാത്രി 8.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി. പടയണിക്കളത്തില്‍ 11ന് ഗണപതിക്കോലം കുളത്തൂര്‍ കരക്കാര്.30ന് വൈകീട്ട് ഒന്‍പതിന് നിരണം രാജന്റെ കഥാപ്രസംഗം. പടയണിക്കളത്തില്‍ രാത്രി 11ന് ഗണപതിക്കോലം കോട്ടാങ്ങല്‍ കരക്കാര്.
31ന് വൈകീട്ട് 7.30ന് നൃത്ത നൃത്യങ്ങള്‍, 9.30ന് മാജിക് ഷോ, 10.30ന് നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും തിരുവനന്തപുരം വരമൊഴിക്കൂട്ടത്തിന്റെ വീരവിളയാട്ട്. പടയണിക്കളത്തില്‍ രാത്രി ഒന്നുമുതല്‍ പടയണി ചടങ്ങുകള്‍, പുലര്‍ച്ചെ നാലിന് പള്ളിപ്പാന, 5.30ന് അടവി ,കരിമരുന്നു കലാപ്രകടനം; കുളത്തൂര്‍ കരക്കാര്ഫെബ്രുവരി 1ന് രാത്രി ഒന്പതുമുതല് ചേര്‍ത്തല ജൂബിലി തിയേറ്റേഴ്സിന്റെ നാടകം, രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്‍, പുലര്‍ച്ചെ 5.30ന് അടവി കോട്ടാങ്ങല്‍ കരക്കാര്. 2ന് കുളത്തൂര്‍ ദേവീക്ഷേത്രസന്നിധിയില്നിന്നും വെള്ളാവൂര്‍ എസ്.എന്‍.യു.പി.സ്കൂളില്‍നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകീട്ട് 5.30ന് മണിമലയാറ്റിലെ പുത്തൂര്‍ മണപ്പുറത്ത് സംഗമിക്കും. തുടര്‍ന്ന് വേലകളി, കെട്ടുകാഴ്ചകള്‍ എന്നിവയുടെ അകമ്പടിയോടെ 7.30ന് ക്ഷേത്രസന്നിധിയില്‍ എത്തും. എട്ടുമുതല്‍ ക്ഷേത്രാങ്കണത്തില്‍ വേലയും വിളക്കും. 10.30ന് പിന്നണിഗായിക പൂര്‍ണശ്രീ നയിക്കുന്ന ഗാനമേള. രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്‍, ഭൈരവി, മറുത യക്ഷി, പക്ഷി, കാലന്‍കോലം കുളത്തൂര്‍ കരക്കാര് 3ന് ഒന്‍പതു മുതല്‍ ഗാനമേള, രാത്രി ഒന്നു മുതല്‍ പടയണി ചടങ്ങുകള്കോട്ടാങ്ങല് കരക്കാര് എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: