തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമരകുളത്ത് ജനവാസ കേന്ദ്രത്തില്‍ വിദേശമദ്യശാലക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിച്ചു.യുവമോര്‍ച്ചയുടെ നേതൃത്ത്വത്തില്‍ ഇന്നലെ നടന്ന എംസി റോഡ് ഉപരോധത്തില്‍ സ്ത്രീകള്‍ അടക്കം നിരവധി ആളുകള്‍ പങ്കെടുത്തു..
സംസ്ഥാന പാതയോരത്ത് മദ്യശാലകള്‍ പാടില്ലന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവല്ല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്ലറ്റാണ് കുറ്റൂരിലേക്ക് മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പ്രദേശത്ത് ബീവറേജസിന്റെ മദ്യവില്പനശാല സ്ഥാപിക്കാനുള്ള ഗൂഡനീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മദ്യ വില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കിയിട്ടുണ്ട്.നൂറുകണക്കിന് സാധാരണ കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശംകൂടിയാണ് മദ്യശാല തുടങ്ങാന്‍ ശ്രമിക്കുന്ന താമരക്കുളം.രോഗികള്‍ അടക്കം നിരവധി ആളുകളാണ് ഇവിടെ താമസിക്കുന്നത്.
മദ്യ വില്പനശാല ആരംഭിച്ചാല്‍ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയും സാധാരണ ജനവാസത്തിനും പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാര്‍ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല.മദ്യവില്പനശാല കുറ്റൂരിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യുവമോര്‍ച്ച സംഘടിപ്പിച്ച എംസി റോഡ് ഉപരോധം ഒരു വമ്പിച്ച ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. ഉപരോധം ബിജെപി സംസ്ഥാന ട്രഷറാര്‍ പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച കുറ്റൂര്പഞ്ചായത്ത് പ്രസിഡന്റ് പി.ടി പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല അദ്ധ്യക്ഷന്‍ സിബി സാം തോട്ടത്തില്‍,വിനോദ് തിരുമൂലപുരം,കെകെ രാമകൃഷ്ണപിള്ള,അജിത്ത് .വി.കുറുപ്പ്,പ്രവീണ്‍ ചന്ദ്രന് ,മോഹന്‍ വട്ടത്തോപ്പില്,വിക്രമന്,സുരേഷ് തെങ്ങേലില്‍,പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന സതീഷ്,പ്രസാദ്,രാജലക്ഷ്മി,ഇന്ദുലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: