പത്തനംതിട്ട: വിജ്ഞാനവും വിനോദവുമൊരുക്കി ജില്ലാതല സ്റ്റാമ്പ് പ്രദര്‍ശനം. കേരള പോസ്റ്റല്‍ സര്‍ക്കിളും പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷനും ചേര്‍ന്ന് കിഴക്കേടത്ത് മറിയം കോംപ്ലക്സിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
അപൂര്‍വ സ്റ്റാമ്പുകളുടെ ശേഖരമാണ് പ്രദര്ശനത്തിന്റെപ്രത്യേകത. രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും പ്രചാരണത്തിലുണ്ടായിരുന്ന സ്റ്റാമ്പുകളുടെ വിപുലമായശേഖരമുണ്ട്. ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതുംരാജമുദ്ര പതിപ്പിച്ചതുമായ സ്റ്റാമ്പുകള്‍ മറ്റൊരു പ്രത്യേകതയാണ്.സ്വാതന്ത്ര്യ സമരചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളെ തപാല്‍ വകുപ്പ്അവിസ്മരണീയമാക്കി പുറത്തിറക്കിയ സ്റ്റാമ്പുകളും പ്രദര്‍ശനത്തിലുണ്ട്.സ്റ്റാമ്പുകള്‍ക്കൊപ്പം പഴയകാല നാണയങ്ങള്‍, ഗൃഹോപകരണങ്ങള്‍, മുദ്രകള്എന്നിവ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ കൂടുതല്‍ ശ്രദ്ധേയമായി. സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് ലഭിക്കുന്നതിനുള്ള ക്രമീകരണം ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. 300 രൂപയും മൂന്ന് ഫോട്ടോയും നല്കിയാല് 12 സ്റ്റാമ്പുകള്ലഭിക്കുന്ന പദ്ധതിയാണിത്. ഇന്നലെ പുറത്തിറക്കിയ മാരാമണ്‍ കണ്വന്ഷന്സ്പെക്ടറല് കവര്‍ 10 രൂപയ്ക്കും പുനലൂര്‍ തൂക്കുപാലം കവര്‍ അഞ്ചു രൂപയ്ക്കും ലഭ്യമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും പ്രദര്‍ശന നഗറില്‍ ക്രമീകരിച്ചിരുന്നു.
ഇന്നലെ രാവിലെ പ്രദര്‍ശനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കിള്‍ ചീഫ്പോസ്റ്റ്മാസ്റ്റര് ജനറാള്‍ അഞ്ജലി ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: