കുന്നംകുളം: പാര്‍ക്കാടി പൂര ദിവസം സിപിഎം അക്രമികള്‍ അഴിഞ്ഞാടിയത് പോലീസ് സാന്നിദ്ധ്യത്തില്‍. സിപിഎമ്മുകാര്‍ നേതൃത്വം നല്കുന്ന സരിഗ പൂരാഘോഷ കമ്മിറ്റിയുടെ പന്തലില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് സ്രാമ്പിക്കല്‍ ബിജുവിന് തലക്ക് മാരകമായ പരിക്ക് പറ്റിയിരുന്നു. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നതിനെതിരെ വ്യാപകമായ പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംഘര്‍ഷത്തിന് തയ്യാറെടുത്ത് കാത്തു നിന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് നടുവില്‍ നില്‍ക്കുകയായിരുന്ന പോലീസ് അക്രമം തടയാന്‍ ശ്രമിച്ചില്ല. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ പോലീസുകാര്‍ വന്നെങ്കിലും അവരുടെ മുമ്പില്‍ വെച്ച് ബിജുവിനെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനു തയ്യാറായി പൈപ്പുകളുമായി നില്ക്കുന്ന അക്രമി സംഘത്തെ നേരിടാനോ സംഘര്‍ഷം ഒഴിവാക്കാനോ പോലീസ് നടപടി സ്വീകരിച്ചില്ല.
മുന്‍ വര്‍ഷങ്ങളിലും ഈ പന്തലില്‍ കൂടി കടന്നു പോകുന്ന മറ്റു പൂരങ്ങളെ ആക്രമിക്കുന്ന രീതി പോലീസിന് അറിയാവുന്നതാണ്. ഈ കമ്മറ്റിക്കാര് പൂരം നടത്തുന്നത് ക്ഷേത്രത്തിലേക്ക് വഴിപാടായല്ല ശത്രുക്കളെ കാത്തിരുന്നു ആക്രമിക്കാന്‍ വേണ്ടിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ പൂരം പന്തല്‍ വരെ മാത്രമേ എഴുന്നള്ളിക്കാറുള്ളു. അവിടെയാണ് അക്രമികള്‍ ഉത്സവം അലങ്കോലമാക്കാന്‍ കാത്തു നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: