മറയൂര്‍: റവന്യൂ ഭൂമിയില്‍ നിന്നിരുന്ന ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ച് കടത്തി. നാച്ചിവയല്‍ വിന്‍സെന്‍ഷ്യല്‍ ആശ്രമത്തിന് സമീപം നിന്നിരുന്ന ചന്ദനമരമാണ് മോഷണം പോയത്. 10000 രൂപ വിലവരുന്ന മരമാണ് മോഷണം പോയതെന്നും സംഭവത്തില്‍ കേസ് എടുത്തതായും മറയൂര്‍ പോലീസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ പള്ളിയില്‍ ആളെത്തിയപ്പോഴാണ് മരം മുറിച്ച് കടത്തിയ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടൗണില്‍ മൂന്നിടങ്ങളിലായി നടന്ന മോഷണത്തില്‍ രണ്ട് പേരെ മറയൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലിരിക്കെ വീണ്ടും മോഷണം നടന്നത് പോലീസിനെ വലയ്ക്കുകയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: