തൊടുപുഴ: അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണ ഇരുപതുകാരിയെ രക്ഷിച്ചു. കാഞ്ഞിരമറ്റത്ത് ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. അച്ഛനോടൊപ്പം പപ്പായ പറിയ്‌ക്കാനായി സമീപത്തെ പറമ്പില്‍ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. 25 അടി ആഴമുള്ള കിണറ്റില്‍ ആറടിയോളം വെള്ളം ഉണ്ടായിരുന്നു. പിന്നാലെ ചാടിയ പിതാവ് പെണ്‍കുട്ടിയെ കയറില്‍ പിടിച്ച് നിര്‍ത്തി രക്ഷിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടി നാട്ടുകാര്‍ ഗോവണി ഇറക്കി നല്‍കി ഇരുവരെയും കരയ്‌ക്കെത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
















