ന്യൂദല്‍ഹി: കേരളത്തിലെ മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ ദല്‍ഹിയില്‍ ഇന്ന് പ്രതിഷേധമിരമ്പും. ജന്‍ അധികാര്‍ സമിതിയുടെ നേതൃത്വത്തില്‍ കേരള ഹൗസിന് മുന്നില്‍ രാവിലെ 11ന് നടക്കുന്ന ധര്‍ണയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊള, സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവര്‍ സംബന്ധിക്കും.
ബുധനാഴ്ച ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ മാര്‍ക്സിസ്റ്റ് കൊലപാതക പരമ്പരകള്‍ക്കെതിരെ സെമിനാറും നടക്കും. അദ്വൈത കല, മോണിക്ക അറോറ തുടങ്ങിയവര്‍ സംബന്ധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദല്‍ഹിയിലെത്തിയിട്ടുണ്ട്. സി.പി.എം അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ മുന്നറിയിപ്പെന്ന നിലയ്ക്കാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: