കുണ്ടറ: കോണ്‍ഗ്രസ് തവിടുപൊടിയായെന്നും ഇടത് പാര്‍ട്ടികളുടെ സ്ഥിതിയെന്താകുമെന്ന് ഇനി കാണേണ്ടതാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗത്തിന്റെ കുണ്ടറയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ സമ്പന്നരായി. ഈ രാജ്യത്തെ സമ്പത്തും പണവും വ്യവസായവും ഭൂമിയും അവരുടേതായി. ഇല്ലാത്തവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനെപ്പറ്റിയും വീടില്ലാത്തവര്‍ക്ക് വീടും, വസ്തുവും തൊഴിലും നല്‍കണമെന്ന് പറഞ്ഞതിനുമാണ് താന്‍ വേട്ടയാടപ്പെട്ടത്.
വി.എം.സുധീരന് താന്‍ ജാതി പറഞ്ഞ് മതസൗഹാര്‍ദ്ദം തകര്‍ത്തു എന്നുപറഞ്ഞ് തന്നെ നാലുപാടും നിന്ന് കുത്തി. തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് സുധീരന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താന്‍ ജാതി പറയുന്നത് ഇനിയും തുടരുമെന്നും സമുദായഅംഗങ്ങള്‍ ജാതി പറയണമെന്നും ജോലിക്ക് ചേരുമ്പോഴും അപേക്ഷ അയക്കുമ്പോഴും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോഴും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോഴും ജാതിയുടെ കോളം പൂരിപ്പിച്ച് കൊടുക്കേണ്ടതുണ്ട്.
ജോലി കിട്ടുന്നത് ജാതിയുടെ അടിസ്ഥാനത്തില്‍ അല്ലെയെന്നും ഈഴവന് മാത്രം ജാതി പറയാന്‍ പറ്റില്ലായെന്ന് പറയുന്ന കപട രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സമുദായം സംഘടിച്ച് ശക്തരും പ്രബുദ്ധരുമാകണമെന്നും അതിന് നമുക്ക് ചങ്കൂറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് പ്രസിഡന്റ് ജി.ജയദേവന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യോഗം പ്രസിഡന്റ് എം.എന്‍.സോമന് യൂണിയന് മന്ദിരസമര്‍പ്പണവും വെള്ളാപ്പള്ളി നടേശന് ഗുരുമന്ദിര സമര്‍പ്പണവും ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് യൂണിയന് ഓഫീസിന്റെ ഉദ്ഘാടനവും യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ആര്.ശങ്കര്‍ സ്മാരകഹാള്‍ ഉദ്ഘാടനവും യൂണിയന്റെ ആദ്യത്തെ അഡ്മിനിസ്ട്രേറ്റര്‍ എ.സോമരാജന് ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: