പള്ളുരുത്തി: മുഖം മൂടി ധരിച്ച സംഘം മത്സ്യത്തൊഴിലാളിയെ തടഞ്ഞു നിര്‍ത്തി ആക്രമിക്കാനൊരുങ്ങി. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് കോണം പ്രദേശത്ത് വെച്ച് മത്സ്യത്തൊഴിലാളിയായ പെരുമ്പടപ്പ് സ്വദേശി വേഴക്കാട്ട് വീട്ടില്‍ പ്രതാപനോടാണ് ആക്രമികള്‍ ആയുധവുമായി എത്തി പണം ആവശ്യപ്പെട്ടത്. കുതിരക്കൂര്‍ കരിയിലെ ചെമ്മീന്‍ കെട്ടില്‍ നിന്നും തിരിച്ചു വരുംവഴി രാത്രി 11.30 ഓടെ മൂന്നംഗ സംഘമാണ് തന്നെ തടഞ്ഞു നിര്‍ത്തി ആക്രമിക്കാനൊരുങ്ങിയതെന്ന് കാട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബഹളം വെച്ച് സമീപത്തെ വീട്ടില്‍ ഓടിക്കയറിയതിനാല്‍ സംഘം പിന്തിരിയുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് സംഭവത്തില്‍ ഗൗരവമായി ഇടപെട്ടില്ലെന്ന് പരിസരവാസികള്‍ക്ക് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: