കൊച്ചി: സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരെ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടപ്പിലാക്കുന്ന മാതൃകാ പദ്ധതിയുടെ ഭാഗമായി സര്‍വ്വേ 26, 27 തീയതികളില്‍ നടക്കും. എംഇഎസ് മാറാമ്പള്ളി കോളേജിലെ 250 വിദ്യാര്‍ത്ഥികളാണ് പെരുമ്പാവൂര്‍ നഗരസഭയില്‍ സര്‍വ്വേ നടത്തുന്നത്. സര്‍വ്വേക്ക് മുമ്പായുള്ള പരിശീലന പരിപാടി 25ന് മാറാമ്പള്ളി കോളേജില്‍ നടക്കും.
പെരുമ്പാവൂര്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരും നാഷണല്‍ സര്‍വ്വിസ് സ്കീമിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. പെരുമ്പാവൂര്‍ നഗരസഭയിലെ 27 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വാര്‍ഡില്‍ അഞ്ച്പേര്‍ അടങ്ങുന്ന രണ്ട് ടീമുകളാണ് സര്‍വ്വേക്ക് നേതൃത്വം നല്‍കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ചെയര്‍മാനും, സാമൂഹ്യ പ്രവര്ത്തകന് കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപികരിച്ചിട്ടുണ്ടെന്നും സാക്ഷരതാമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ഡോ: വി.വി. മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: