ചെറുതോണി: തൊഴിലാളിയെ പറ്റിച്ച് കടയില്‍ നിന്നും കുരുമുളക് മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തടിയമ്പാട് ചെങ്ങാംതോട്ടത്തില് ജോസഫ്(41) ആണ് പിടിയിലായത്. തടിയമ്പാട് ടൗണിലെ നടൂപറമ്പില്‍ അലിയുടെ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്.
ഇടയ്ക്കിവിടെ സഹായത്തിന് എത്തിയിരുന്ന ജോസഫ് അലിയില്ലാത്ത സമയം നോക്കി കടയില്‍ എത്തുകയായിരുന്നു. കടയിലെ തൊഴിലാളിയെ പറ്റിച്ച് 8 കിലോഗ്രാം തൂക്കം വരുന്ന കുരുമുളക് എടുത്തുകൊണ്ട് ഓടുകയായിരുന്നു.
തൊഴിലാളി ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. പോലീസ് എത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ടൗണിലെ ഇരുനില കെട്ടിടത്തിന്റെ ഓന്നം നിലയില്‍ നിന്നും പ്രതി ഒളിപ്പിച്ചുവച്ച കുരുമുളക് കണ്ടെത്തി.
ഇടുക്കി എസ്ഐ കെ എം ചാര്‍ളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിദാസ്, ജോഷി, ഫ്രാന്‍സീസ്, ബനഡിക്, ലാലു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. 5500 രൂപ കുരുമുളകിന് വിലവരുമെന്ന് കടയുടമ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: