തൊടുപുഴ: യുവാവിനെ ആക്രമിച്ച് കേസില്‍ പ്രതി പിടിയില്‍. തൊടുപുഴ വെട്ടിയാംകുന്നേല്‍ കുഞ്ഞുതമ്പി (40) ആണ് പിടിയിലായത്.
കഴിഞ്ഞ 21 ന് വൈകിട്ട് തൊടുപുഴ പുത്തിരിയില്‍ മാഹന് (27)നാണ് മര്‍ദ്ദനമേറ്റത്. 5 വര്‍ഷം മുമ്പ് പിതാവിന്റെ ക്യാന്ചികിത്സയ്ക്കായി 25000 രൂപ വാങ്ങിയിരുന്നു. ഇതില്‍ പലതവണയായി പണം നല്‍കിയെങ്കിലും വീണ്ടും 4500 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തിരുന്നു. ഇത് നല്കാനാകാതെ വന്നതോടെ തൊടുപുഴ ഗവ. വിഎച്ച് എസ് സി സ്കൂളിന്റെ ഗ്രൗണ്ടില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പിറ്റേന്ന് തന്നെ പോലീസ് കേസെടുത്തിരുന്നെങ്കിലും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്ന് വരികയായിരുന്നു പ്രതി.
ഇതിന്റെ അടിസ്ഥാനത്തില്‍ വാദി കൂറുമാറിയെങ്കിലും പോലീസ് കേസുമായി മുന്നോട്ട് പോകുകായായിരുന്നു. ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: