ചേര്‍ത്തല: സംഘപരിവാറിന്റെ കൊടി സിപിഎം ക്രിമിനലുകള്‍ നശിപ്പിച്ചു. വയലാറില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കം. നാഗംകുളങ്ങരയില്‍ സ്ഥാപിച്ചിരുന്ന കൊടികളാണ് നശിപ്പിച്ചത്. രണ്ട് മാസം മുന്‍പും സമാനമായ രീതിയില്‍ സിപിഎമ്മുകാര്‍ അക്രമം നടത്തിയിരുന്നു. ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ശനിയാഴ്ച വൈകിട്ട് പരിവാര്‍ പ്രവര്‍ത്തകര്‍ വീണ്ടും കൊടി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം ഗുണ്ടകള്‍ തടയുകയും കൊടിമരം നശിപ്പിക്കുകയുമായിരുന്നു. പോലീസെത്തി ലാത്തിവീശിയാണ് അക്രമികളെ തുരത്തിയത്. ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ചര്‍ച്ചയ്ക്കെത്തിയില്ല. ഇതിനിടെ രക്തസാക്ഷി മണ്ഡപത്തിന്റെ കവാടത്തിലുള്ള ഗ്രില്‍ തകര്‍ത്തത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിതനീക്കമാണെന്നാണ് ജനസംസാരം.വയലാറിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേരാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത്. രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം നൂറിലധികം പേര്‍ക്കാണ് അംഗത്വം നല്‍കിയത്. ഇതില്‍ വിളറി പൂണ്ട സിപിഎം അക്രമികള്‍ നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെയും സഹോദരിയെയും വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിച്ചിരുന്നു.
രക്തസാക്ഷിമണ്ഡപത്തിന് നാശമുണ്ടാക്കി അത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഇതിന്റെ പേരില്‍ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള നീക്കം ചെറുക്കുമെന്നും ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് പറഞ്ഞു. യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
വയലാറിനെ മറ്റൊരു കണ്ണൂരാക്കാനുള്ള ശ്രമമാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നതെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. രക്തസാക്ഷി മണ്ഡപത്തിന് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ പങ്കില്ല. സിപിഎമ്മിന്റെ തിരിച്ചുള്ള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് തയാറാകണം. വയലാറിനെ സംഘര്‍ഷഭൂമിയാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. അരുണ്‍.കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്, ഡി. ജ്യോതിഷ്, അഡ്വ.കെ.ആര്. അജിത്ത്, എസ്. പത്മകുമാര്‍, കെ.വി. ബാബു, കവിത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: